മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 2വിനെ പുകഴ്ത്തി നടൻ അനിൽ കപൂർ രംഗത്ത്. ചിയാൻ വിക്രമിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും പ്രകടനത്തെയും അദ്ദേഹം വലിയ രീതിയിൽ പ്രശംസിച്ചു.
മണിരത്നത്തിന്റെ #PS2 കാണുന്നത് ഒരു ആവേശകരമായ അനുഭവമായിരുന്നു എന്നും ഇഴയടുപ്പിക്കുന്ന നാടകവും ആകർഷകമായ സംഗീതവും ഇതിഹാസ സ്കെയിലും എന്നെ തുടക്കം മുതൽ തന്നെ ആകർഷിച്ചു എന്നും ചിയാന്‍ ഒരു പ്രത്യേക കൈയടി എന്നുമാണ് അനിൽ കപൂർ പറഞ്ഞത്. റഹ്മാന്റെ സംഗീതം സിനിമയെ ഒരു ഇതിഹാസ തലത്തിലേക്ക് ഉയർത്തുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഒരു യഥാർത്ഥ രത്നം സമ്മാനിച്ച മണിരത്നത്തിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ എന്നും അനിൽ കപൂർ കൂട്ടിച്ചേർത്തു.
നന്ദി മിസ്റ്റർ കപൂർ. നിങ്ങളെപ്പോലുള്ള ഒരു ശക്തനിൽ ഇത് കേൾക്കുന്നത് വരുന്നത് ഒരുപാട് അർത്ഥമാക്കുന്നു എന്നാണ് ചിയാൻ വിക്രം മറുപടിയായി ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക