കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്കാണ്.
സിഗ്നല്‍ ലഭിക്കാത്തതിന് കാരണം സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പന് തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്.
മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക