തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ഹമദാൻ മരിച്ചത് ഭക്ഷ്യ വിഷബാധ കാരണമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കുട്ടി കഴിഞ്ഞ ദിവസം വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് കുടുംബം ആരോപപിക്കുന്നത്. തൃശൂർ മെഡി.കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക