നിർമ്മാതാവിന് നഷ്ട്ടമുണ്ടാക്കിയ ചിത്രമാണ് സാമന്ത നായികയായി എത്തിയ ശാകുന്തളം. തിയറ്ററുകളില്‍ വലിയ തകര്‍ച്ച നേരിട്ട ചിത്രം നിര്‍മ്മാതാവിന് ഉണ്ടാക്കിയ പുറത്തു വന്നിരിക്കുന്നത്.വന്നുകൊണ്ടിരിക്കുന്നത്.
50- 60 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍ ആയി വെറും 7 കോടി മാത്രമാണ് നേടിയത്.
നിര്‍മ്മാതാവ് ദില്‍ രാജുവിന് ചിത്രം ഉണ്ടാക്കിയ നഷ്ടം 22 കോടിയുടേതാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ദസറ, ബലഗാം, എഫ് 3 ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അദ്ദേഹം.
റിലീസിന് മുന്‍പ് ഒടിടി റൈറ്റ്സ് വഴി ചിത്രം വലിയ തുക നേടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റിലും വലിയ തുക നേടാന്‍ ദില്‍ രാജു ശ്രമിച്ചെങ്കിലും വിജയകരമായി കരാറിലെത്താന്‍ കഴിഞ്ഞില്ല എന്നും വാർത്തകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക