റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.
ടോൾ പിരിവിൽ റെക്കോർഡ്; ഒരു ദിവസം കൊണ്ട് പിരിച്ചെടുത്തത് 193 കോടി
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു ജോയ്.
അതിനിടെ പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെ പൊളിച്ചിട്ട കുഴിയിൽ വീഴുകയായിരുന്നു. സ്ഥലത്താണെങ്കിൽ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. ഇത് കൂടി അപകടത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക