സ്വവർഗ വിവാഹത്തെ എതിർത്ത് സിറോമലബാർ സഭ രംഗത്ത്. സഭയുടെ നിലപാട് സഭ കേന്ദ്രസർക്കാരിനെ അറിയിച്ചു. സ്വവർഗ വിവാഹത്തെ കോടതിയിൽ എതിർത്ത കേന്ദ്ര സർക്കാർ നിലപടിന് സഭ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
അതേസമയം സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സഭ നിലപാട് അറിയിച്ചത്.
എന്നാൽ, ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നുവെന്നും അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു എന്ന് സഭ വ്യക്തമാക്കി.
നേരത്തെ സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക