അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ത്രിശങ്കു’. വളരെ വേഗത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ഇരുവരും. നിരവധി ചിത്രങ്ങളിലൂടെ തങ്ങളുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമാക്കിയ താരങ്ങളാണ് ഇരുവരും.
അതിനാൽ തന്നെ ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാസ്വാദകരിലുണ്ടാക്കുന്നത്. അച്യുത് വിനായകനാണ് സംവിധാനം നിർവഹിക്കുന്നത്.
കൃഷ്ണകുമാർ, സുരേഷ് കൃഷ്ണ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മെയ് 26ന് ചിത്രം തീയറ്ററുകളിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക