കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് മാതൃക ഭക്ഷണ തെരുവുകൾ ആരംഭിക്കുന്നത്. നാല് മാതൃക ഭക്ഷണത്തെരുവുകളാണ് അനുമതിയുടെ അന്തിമഘട്ടത്തിലുള്ളത്. കാസർഗോഡ് തളങ്കര ബീച്ചിലെ തെരുവ് ഇതിനോടകം അനുമതി ഉറപ്പാക്കി കഴിഞ്ഞു.
അറെക്സ്വി വാക്സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരം
പയ്യാമ്പലം ബീച്ച്, കോഴിക്കോട് ബീച്ച്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് ഇനി ഭക്ഷണ തെരുവുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനെ തെരുവ് ആരംഭിക്കാൻ തിരഞ്ഞെടുത്തെങ്കിലും വ്യാപാരികൾ തമ്മിലുള്ള തർക്കവും പിന്നീട് പ്രളയത്തിൽ ബീച്ച് കടലെടുക്കുകയും ചെയ്തതും നടപടിയിൽ നിന്ന് പിന്നോട്ട് വലിച്ചു.
ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി മാതൃക ഭക്ഷണത്തെരുവ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക