ബോളിവുഡില്‍ മികച്ച താരമാണ് ആമിര്‍ ഖാന്. കഴിഞ്ഞ ഏഴ് വര്‍ഷമായി താരത്തിന്റെ എല്ലാം പരാജയമാണ്. 2016ൽ ഇറങ്ങിയ ദംഗലിനു ശേഷം ആമിര്‍ ഖാന് ചിത്രങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല. ഇപ്പോൾ താരം തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
ഗജിനി 2 ന് സാധ്യതയുണ്ടെന്ന വാര്‍ത്ത ആണ് ആമിര്‍ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിരിക്കുന്നത്. ആമിറിന്റെ കരിയറിലെ വൈവിധ്യമുള്ള കഥാപാത്രമായിരുന്നു ഗജിനിയിലെ സഞ്ജയ് സിംഘാനിയ. ചിത്രത്തിന്റെ സീക്വല്‍ എത്തിയാല്‍ അത് ആമിറിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് യാഥാര്‍ഥ്യമാക്കുമെന്നാണ് ആരാധകർ കരുതുന്നത്.
സൂര്യയെ നായകനാക്കി എ ആര് മുരുഗദോസ് 2005 ല്‍ ഒരുക്കിയ ഇതേപേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്കിലാണ് ആമിര്‍ നായകനായത്. ഹിന്ദി റീമേക്കും മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക