വിജയ്യുടെ ലിയോയ്ക്കുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി രജനികാന്ത് എത്തുന്നതായി റിപ്പോർട്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം രജനികാന്തിന്റെ 171-ാമത് സിനിമയാണ്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ലിയോയുടെ ചിത്രീകരണം പൂർത്തിയായശേഷം രജനികാന്ത് ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനാണ് ലോകേഷിന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല.
ഒക്ടോബർ 19ന് ലിയോ റിലീസ് ചെയ്യും. അതേസമയം ജയിലർ ആണ് രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ആണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക