ഇന്ന് റേഷൻ വിതരണം അവസാനിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണമാണ് ഇന്ന് അവസാനിക്കുക. ഇതുവരെ 72.38 ശതമാനം കാര്‍ഡുടമകളാണ് ഏപ്രിലിലെ റേഷന്‍ കൈപ്പറ്റിയത്. ഇന്ന് രാവിലെ എട്ട് മണി മുതൽ തന്നെ റേഷൻ കടകൾ പ്രവർത്തിക്കുന്നുണ്ട്. വൈകീട്ട് ഏഴ് മണി വരെ കടകൾ തുറക്കും.
ഗജനി 2വിലൂടെ തിരിച്ചു വരവിന് ഒരുങ്ങി ആമിർ ഖാൻ; ആവേശത്തിൽ ആരാധകർ
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഏഴ് മണി വരെ പ്രവർത്തിക്കും. വ്യാഴാഴ്ച 6,54,379 കാര്‍ഡുടമകള്‍ കൂടി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഈ മാസം വരെ റേഷൻ വിതരണം നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക