ബോളിവുഡിലെ മിന്നും താരമാണ് രണ്‍ബീര്‍ കപൂര്‍. എന്നാൽ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തിൽ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ആരാധകരുമായി നടത്തിയ സൗഹൃദസംഭാഷണത്തിലാണ് കുട്ടിയായിരുന്നപ്പോള്‍ താന്‍ വിക്ക് നേരിട്ടിരുന്നെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തിയത്.
രണ്‍ബീറിന്റെ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഒരു ആരാധകനു വിക്ക് അനുഭവപ്പെട്ടപ്പോഴാണ് താരം താന്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ താരം പറഞ്ഞത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ സംസാരിക്കുന്നതിനിടയില്‍ വിക്ക് വന്നിരുന്നു. ആരെങ്കിലും പേര് ചോദിച്ചാല്‍ പോലും ഞാന്‍ വീക്കുമായിരുന്നു. ചില സമയങ്ങളില്‍ ഇപ്പോഴും അങ്ങനെ അനുഭവപ്പെടാറുണ്ട്, നിങ്ങള്‍ അതു നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കണം, അതിനു വേണ്ടി ചെറിയ വ്യായാമങ്ങള്‍ ചെയ്തും നോക്കാവുന്നതാണ് എന്നാണ് താരം പറഞ്ഞത്.
അത് പോലെ തന്നെ നിങ്ങളുടെ മനസ്സിനെ എപ്പോഴും ശാന്തമായി നിലനിര്‍ത്തി ഈ വിക്കിനെ കുറിച്ച് ചിന്തിക്കാതെയിരിക്കുക. ഇത് മോശമായ കാര്യമാണെന്ന് കരുതരുത്. സംസാരിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് പറയുക എന്നും രണ്‍ബീര്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക