ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന സ്ഥാനപ്പേര് മാറ്റിവിളിച്ചിതിൽ അനിഷ്ടം പ്രകടിപ്പിച്ച് വേദിയിൽ കയറാതെ സംവിധായകൻ രഞ്ജിത്ത്. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകൻ രഞ്ജിത്തിനെ അവതാരകൻ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് തെറ്റ് മനസിലാക്കി അവതാരകൻ തിരുത്തി വിളിച്ചതും തെറ്റായി അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു.
ഇതോടെ ആണ് രഞ്ജിത്ത് വേദിയിലേക്ക് കയറാൻ വിസമ്മതിച്ചത് . സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം ഉണ്ടായത്.
അയാം സോ സോറി, രഞ്ജിത്ത് സാര്‍ അയാം റിയലി സോറി, പെട്ടെന്നുള്ള ടെന്ഷനില് അറിയാതെ പറ്റിയതാണ്, കണ്ട ടെന്ഷനില് തെറ്റി പോയതാണ്, കൊല്ലാതെ വിടണം എന്ന് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി വന്ന് അവതാരകന് ക്ഷമ ചോദിച്ചതിന് ശേഷമാണ് രഞ്ജിത്ത് വേദിയിലേക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക