സമാന്തയും നാഗചൈതന്യയും ഏറെ ആരാധകരുള്ള ജോഡികൾ ആയിരുന്നു. ഇരുവരുടെയും വിവാഹ മോചനം ആരാധകർക്ക് ഇതുവരെ ഉൾകൊള്ളാൻ ആയിട്ടില്ല. എന്നാൽ ആദ്യമായി സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന് നാഗ ചൈതന്യ.
തന്റെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷന് പരിപാടിക്കിടെ നല്കിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എന്റെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ എന്നാണ് നാഗ ചൈതന്യ പറഞ്ഞത്.
സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവള് എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക