ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഇയാൾക്ക് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശങ്ങൾ വരുന്നതായി ആണ് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സിംഗ് മുംബൈ പൊലീസിനെ അറിയിച്ചു.
വീടിന് പുറത്ത് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും സിനിമയിൽ നല്ലതായി ഒന്നും തന്നെയില്ല സൂക്ഷിച്ചോളുമെന്നുമാണ് പ്രവർത്തകന് ലഭിച്ച സന്ദേശമെന്ന് മുംബൈ പൊലീസ് പറഞ്ഞു.
അതേസമയം ഔദ്യോഗികമായി പരാതി നൽകാത്തതുകൊണ്ട് മുംബൈ പൊലീസ് ഇതുവരെ എഫ്ഐആർ രേഖപെടുത്തിയിട്ടില്ല. ഭീഷണി ലഭിച്ച വ്യക്തിക്ക് സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ഏർപെടുത്തിയിട്ടുണ്ട്. ഇനിയും ഇതുപോലെ കോളുകളും സന്ദേശങ്ങളും ലഭിച്ചേക്കാം എന്നും മുംബൈ പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക