700-ലധികം ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ലിങ്ക്ഡ്ഇൻ. കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിൽപ്പന, പ്രവർത്തനങ്ങൾ, സപ്പോർട്ട് ടീമുകൾ എന്നിവയിലെ റോളുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്നും ജീവനക്കാർക്ക് അയച്ച കത്തിൽ ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്ലാൻസ്കി പറഞ്ഞു.
വിപണിയിലും ഉപഭോക്തൃ ഡിമാൻഡിലും കൂടുതൽ ചാഞ്ചാട്ടം സംഭവിക്കുകയും വളർന്നുവരുന്ന വിപണികളെ കൂടുതൽ ഫലപ്രദമായി സേവിക്കുന്നതിനായി ഞങ്ങൾ ഉപയോഗം വിപുലീകരിക്കുകയാണ് എന്നാണ് റോസ്ലാൻസ്കി പറയുന്നത്.
20,000 ജീവനക്കാരുള്ള ലിങ്ക്ഡ്ഇൻ കഴിഞ്ഞ വർഷം ഓരോ പാദത്തിലും വരുമാനം വർധിപ്പിച്ചിരുന്നു. എന്നാൽ ദുർബലമായ ആഗോള സാമ്പത്തിക സ്ഥിതി ആണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഈ പുതിയ മാറ്റങ്ങൾ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റോസ്ലാൻസ്കി കത്തിൽ പറഞ്ഞു. ജീവനക്കാർക്ക് ആ റോളുകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ലിങ്ക്ഡ്ഇൻ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക