മരുന്നുകൾ കഴിക്കുകയും അതിന്റെ സൈഡ് എഫക്ട് ഉണ്ടാവുകയും ചായുന്ന സംഭവങ്ങൾ നാം മുൻപും കേട്ടിട്ടുണ്ട്. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് പിന്നാലെ സ്ത്രീയുടെ നാവ് കറുത്ത് രോമമുള്ളതായി മാറി എന്ന വാർത്തയാണ് ഇപ്പോൾ ആശങ്ക ആവുന്നത്. ജപ്പാനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അസുഖം വന്ന സ്ത്രീ ക്യാൻസർ ബാധിച്ച് 14 മാസം മുമ്പ് ചികിത്സ ആരംഭിച്ചിരുന്നു എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 60 വയസുള്ള സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. കീമോതെറാപ്പിയുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനായി മിനോസൈക്ലിൻ എന്ന ആന്റിബയോട്ടിക് ഇവർ കഴിച്ചിരുന്നു.
മുഖക്കുരു മുതൽ ന്യുമോണിയ വരെയുള്ള രോഗങ്ങൾക്ക് നൽകിയിരുന്ന മരുന്നാണ് ഇത്. കീമോയ്ക്ക് ശേഷം ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനായി ദിവസവും 100 മില്ലിഗ്രാം എന്ന കണക്കിലാണ് ഇവർ മിനോസൈക്ലിൻ കഴിച്ചിരുന്നത്. മരുന്ന് ഉപയോഗിച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ മുഖത്ത് നിറം മാറ്റം ശ്രദ്ധയിൽപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് നാവിൽ കറുപ്പ് നിറത്തിൽ മുടിപോലുള്ള പാളി രൂപപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു. എന്തായലും മരുന്ന് നിർത്തിയതോടെ രോഗം ബേധമായി എന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക