ഗ്യാസ് ഏജൻസിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി . പാചകവാതക സിലിണ്ടർ യഥാസമയം വീടുകളിൽ എത്തിക്കുന്നതിൽ അലംഭാവം കാട്ടുകയും ചോദ്യംചെയ്തതിന് മോശമായി പെരുമാറുകയും ചെയ്ത ഗ്യാസ് ഏജൻസി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
തലശ്ശേരി ധർമടം ജഷുളാലയത്തിൽ ഭാരതി, അഡ്വ. ജഗദാഭായ് മുഖേന നൽകിയ ഹർജിയിലാണ് നടപടി. ധർമടം ചിറക്കുനിയിലെ രേ ഭാരത് ഗ്യാസ് ഏജൻസിക്കെതിരെയാണ് നടപടി.
2019 ൽ വീട്ടില ഗ്യാസ് സിലിണ്ടർ കാലിയായിട്ടും യഥാസമയം മാറ്റി നൽകിയില്ല. അന്വേഷിച്ചപ്പോൾ പരുഷമായി പെരുമാറി. പരാതിക്കാരിക്കുണ്ടായ മാനസിക വ്യഥക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചെലവിനത്തിൽ 5,000 രൂപയും നൽകാനുമാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക