കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അദ്ദേഹം ഡോ. വന്ദനയുടെ കോട്ടയത്തെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചുവെന്ന് സുരേഷ് ഗോപി. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക