തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയ നടിയാണ് ഷംന കാസിം. ഏപ്രിലിൽ നാലിനാണ് ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ ഇതാ ആദ്യമായി തന്റെ മകന്റെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന. മാതൃദിനവുമായ ബന്ധപ്പെട്ടായിരുന്നു ഷംന കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെട്ടത്. ഞങ്ങളുടെ രാജകുമാരൻ എന്നാണ് ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രംഗത്തെത്തിയത്. നാല്പത് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടും എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക