മുംബൈ: നീണ്ട ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ് നടി ജ്യോതിക. അജയ് ദേവ്ഗണും ആർ. മാധവും വേഷമിടുന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കളാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
പനോരമ സ്റ്റുഡിയോസ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. വികാസ് ഭാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മുംബൈ, ലണ്ടൻ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ജ്യോതികയുടെ വേഷം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക