വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ മുകുന്ദന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. സിഐ രാഷി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് മുകുന്ദൻ അവതരിപ്പിക്കുന്നത്. വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.
മംമ്ത മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ലൈവ്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. സൗബിനെയും മംമ്തയെയും കൂടാതെ സിനിമയില്‍ പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ലൈവ് എന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക