കേരളത്തിലെ സ്കൂളുകളിൽ ജൂൺ 1ന് പ്രവേശനോത്സവം നടക്കുമെന്നും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
മെയ് 23ന് 96 പുതിയ സ്കൂളുകൾ ഉദ്ഘാടനം ചെയ്യുമെന്നും 142.58 കോടി ഇതിനായി ചെലവഴിച്ചുവെന്നും മന്ത്രി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 7 വർഷം പുതിയ സ്കൂൾ കെട്ടിടങ്ങൾക്കായി 3000 കോടി രൂപ ചെലവഴിച്ചു 11 പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയാൻ തറക്കല്ലിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
മെയ് 27 ന് മുമ്പ് സ്കൂൾ തുറക്കൽ മുന്നൊരുക്കം പൂർത്തിയാക്കും. 47 ലക്ഷം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കൂൾ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക