ആരോഗ്യ വിവരങ്ങൾ പങ്കുവച്ച് ഗായിക ബോംബെ ജയശ്രീ. അപകട നില തരണം ചെയ്ത് താൻ സുഖമായി വരുകയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.
മാർച്ച് 24നാണ് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബേ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തുടർന്ന് സർജറിയ്ക്ക് വിധേയയാകുകയും ചെയ്തു. 58 വയസ്സുള്ള ഗായിക ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക