ഐശ്വര്യ റായ് ബച്ചനെയും ചിയാൻ വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്നത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മണിരത്നം, ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ഒരു പ്രണയകഥയാണെന്നാണ് സൂചന. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
മണിരത്നം നിലവിൽ കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. ജയമോഹനും മണിരത്നവും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 1987 ല്‍ റിലീസ് ചെയ്ത നായകൻ എന്ന ചിത്രത്തിന് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മണിരത്നം വിക്രം-ഐശ്വര്യ റായ് ചിത്രം ആരംഭിക്കുക.
2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാവണിലും അതിന്റെ ഹിന്ദി പതിപ്പിലുമാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ താരങ്ങളുടെ ചിത്രം. ഇരട്ട വേഷത്തിലായിരുന്നു ഐശ്വര്യ എത്തിയത്. പൊന്നിയിൻ സെൽവൻ സീരീസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക