തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അവര്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു അവര്‍ തിരിച്ചു വന്നാല്‍ സന്തോഷം. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തു വന്നു. ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് തൽക്കാലം എങ്ങോട്ടുമില്ല. ക്ഷണിച്ചതിൽ സന്തോഷം. എന്നാൽ രാവിലെയും വൈകീട്ടുമായി നിലപാടു മാറ്റുന്നവരല്ല തങ്ങൾ. കേരള കോൺഗ്രസ് യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അതു തെറ്റായിപ്പോയി എന്ന് ഇപ്പോൾ യുഡിഎഫ് മനസ്സിലാക്കിയതിൽ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക