കര്‍ണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീ ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ബോംബെ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബോംബെ ജയശ്രീ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്രിട്ടനില്‍ വിവിധ സംഗീത പരിപാടികളുമായി പോയതായിരുന്നു ബോംബെ ജയശ്രീ.
നിങ്ങളുടെ പ്രാര്‍ഥനകള്‍ ഫലിച്ചു, ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരികയാണ് എന്നാണ് ബോംബെ ജയശ്രീ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ബോംബെ ജയശ്രീ തന്റെ ആരോഗ്യ വിവരം പങ്കുവെച്ചത്. ഒട്ടേറെ പേരാണ് ബോംബെ ജയശ്രീക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക