പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ചേർന്ന് 12 കാരനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സൈക്കിൾ ചെയിൻ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന വിവരം. തല കല്ലുകൊണ്ട് അടിച്ച് തകർത്ത്, കഴുത്തറുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം ഉണ്ടായത്.
11, 14, 16 വയസുള്ള കുട്ടികളാണ് 12 കാരനായ ആൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. 12 കാരന്റെ കഴുത്തിൽ സൈക്കിൾ ചെയിൻ കൊണ്ട് മുറുക്കി ശേഷം കരച്ചിൽ നിലയ്ക്കാൻ തല കല്ലുകൊണ്ട് അടിച്ച് തകർത്ത് പിന്നാലെ കഴുത്ത് മുർച്ചയേറിയ കത്തികൊണ്ട് അറുത്താണ് കൊലപാതകം നനടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
പിന്നീട് കുട്ടികൾ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. അതേസമയം പതിവായി കൊലപാതകം നടത്തുന്നവരുടെ രീതിയിലായിരുന്നു കുട്ടികളുടെ കൊലപാതകമെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക