മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയ ‘2018’ സിനിമയെ പ്രശംസിച്ച് പുലിമുരുകന്റെ സംവിധായകൻ വൈശാഖ്. വൻ താരനിര അണിനിരന്ന ഈ സിനിമയിലൂടെ മലയാള സിനിമ ഇൻഡസ്ട്രി വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും വൈശാഖ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈശാഖ് സന്തോഷം പങ്കുവെച്ചത്.
പത്തു ദിവസം കൊണ്ടാണ് ‘2018’ നൂറുകോടി ക്ലബ്ബിൽ ഇടംനേടിയത്. ഈ അടുത്ത കാലത്ത് ഒരു ദിവസംകൊണ്ട് അഞ്ച് കോടിക്കു മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘2018’.
പ്രതികരിക്കാൻ ഇവിടെ എഴുതുക