ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര ചെയ്ത അമിതാഭ് ബച്ചനും ആരാധകനുമെതിരെ നടപടി സ്വീകരിച്ച മുംബൈ പോലീസ്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച ഒരു ബൈക്ക് യാത്രികന് നന്ദിയറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് നടൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഹെൽമെറ്റില്ലാതെ നടനും ബൈക്ക് യാത്രികനും ട്രാഫിക്കിൽ കൂടി പോകുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
നെറ്റിസൺസ് ഇതിനെ എതിർക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ‘ഞങ്ങൾ ഇത് ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക