ചെന്നൈ: തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ വിവിധ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പൊന്നിയിൻ സെൽവൻ, പുഷ്പ എന്നീ ചിത്രങ്ങളുടെ നിർമാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്. ടി നഗർ, അഡയാർ, കരപ്പക്കം തുടങ്ങി എട്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
അലിരാജ സുഭാഷ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലൈക പ്രൊഡക്ഷൻസ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2014 മുതൽ കമ്പനി ചിത്രങ്ങൾ നിർമിക്കുന്നുണ്ട്.
വിദേശവ്യാപാര വിനിമയച്ചട്ടം ലൈക മൊബൈൽസ് സംഘിച്ചു എന്നാണ് ആരോപണം. 21 രാഷ്ട്രങ്ങളിൽ ലൈക മൊബൈൽസ് പ്രവർത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക