ഡൽഹി: കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് ഭീഷണി. ഡൽഹിയിലെ മോത്തിലാൽ നെഹ്റു റോഡിലുള്ള ഔദ്യോഗിക വസതിയുടെ ലാൻഡ്ലൈൻ നമ്പറിലേക്ക് വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയത്.
തിങ്കളാഴ്ച രാത്രിയാരുന്നു സംഭവം. ഓഫീസിലെ ജീവനക്കാരിൽ ഒരാളാണ് ഫോണെടുത്തത്. വിളിച്ചയാൾ മന്ത്രിയോട് സംസാരിക്കണമെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തണമെന്നും പറഞ്ഞു. ഹിന്ദിയിലാണ് സംസാരിച്ചത്. മന്ത്രിയെ ഭീഷണിപ്പെടുത്തണമെന്ന് പറഞ്ഞ ശേഷം ഇയാൾ കോൾ കട്ട് ചെയ്യുകയും ചെയ്തു.
പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മുൻപും ഗഡ്കരിക്ക് ഇത്തരം ഭീഷണി സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. നാഗ്പൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് ഈ വർഷം ആദ്യം രണ്ട് ഭീഷണി കോളുകൾ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക