സ്കൂൾ തുറക്കുവാൻ ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളു. എന്നിരുന്നാലും സ്കൂൾ യൂണിഫോമിന് ഫണ്ട് ലഭിക്കാത്തതിൽ വലഞ്ഞിരിക്കുകയാണ് സ്കൂൾ അധികൃതർ. ഒരു കുട്ടിക്ക് രണ്ടു ജോഡി യൂണിഫോമിന്റെ തുണിക്ക് 400 രൂപയും തയ്യൽ കൂലിയായി 200 രൂപയും ചേർത്ത് 600 രൂപയാണ് സർക്കാർ നൽകുന്നത്.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി വിവാഹം ഓൺലൈനിൽ നടത്താം
ഈ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സ്കൂൾ അധികൃതർ കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ട് ഇല്ല എന്നത് തടസം സൃഷ്ടിച്ചിട്ടുണ്ട്.
കുക്കുമ്പർ-നാരങ്ങ-ഇഞ്ചി പാനീയം; ഡിറ്റോക്സ് ഗുണങ്ങൾ അറിയാം
ഇപ്പോൾ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. യുപി വിഭാഗത്തിന് തുക ലഭ്യമായിട്ടില്ല. എൽപി വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്യുകയും യുപി വിഭാഗത്തിലുള്ളവർ പഴയ യൂണിഫോമിൽ തുടരാൻ ആവശ്യപ്പെടുകയുമാണ് ഇപ്പോൾ സ്കൂൾ അധികൃതർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക