യുവ മലയാള നടൻ അശ്വിൻ ജോസ് വിവാഹിതനായി. ഫെബ ജോൺസൺ ആണ് അശ്വിന്റെ വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ട് സീനിലൂടെയാണ് അശ്വിൻ പ്രശസ്തനായത്.
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയാണ് അശ്വിൻ അഭിനയിച്ച ചിത്രങ്ങൾ.
അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ തന്നെ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിമും ജനശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക