രജനികാന്തിന്റെ അവസാന ചിത്രം ‘തലൈവർ 171’ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകൻ മിസ്കിൻ. സൂപ്പർസ്റ്റാർ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അതൊരു അഭിമാന നിമിഷം ആയിരുന്നുവെന്നും മിസ്കിൻ പറഞ്ഞു. ഈ അടുത്ത് നൽകിയ അഭിമുഖത്തിലാണ് മിസ്കിൻ ഇക്കാര്യം പറഞ്ഞത്.
‘തലൈവർ 171’ രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം, ‘ജയ് ഭിം’ എന്ന ചിത്രം സംവിധാനം ചെയ്ത ടി ജി ജ്ഞാനവേൽ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായകനായി വിക്രം എത്തുമെന്നാണ് റിപ്പോർട്ട്.
നിലവിൽ രജനികാന്ത് തന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ജയിലറിന്റെ തിരക്കിലാണ്. രണ്ട് വർഷത്തിന് ശേഷം ഇറങ്ങുന്ന രജനിയുടെ ചിത്രത്തിന് പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക