ഹൃദയത്തിലെ ദർശന എന്ന പാട്ട് പാടിനടക്കാത്തവർ ചുരുക്കമാണ്. അത്രയധികം പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ഗാനമാണ് ഹിഷാം അബ്ദുൾ വഹാബിന്റെ ദർശന. ഇപ്പോഴിതാ വീണ്ടും ട്രെൻഡിങ് ആയിരിക്കുവാണ് ഹിഷാമിന്റെ സംഗീതം. വിജയ് ദേവര്കൊണ്ട, സമാന്ത ചിത്രമായ ‘ഖുഷി’യിലെ ഗാനമാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്.
ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക