ഗുരുവായൂർ ദേവസ്വത്തിൽ ആനപ്പാപ്പാൻ തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ മൂന്ന് ദിവസങ്ങളിലായി നടക്കും. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ രണ്ടാം ആന ശേവുകം തസ്തികയിലേക്കും പരീക്ഷ നടക്കും.
വരുന്നു.. വമ്പൻ പരിശോധനാ യജ്ഞവുമായി ആരോഗ്യമന്ത്രാലയം; 75×25 പദ്ധതി 2025 നകം ലക്ഷ്യത്തിലേക്ക്
തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷ 25, 26, 27 തീയതികളിൽ ഗുരുവായൂർ പുന്നത്തൂർ കോട്ട ആനത്താവളത്തിലാണ് നടത്തുക. പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള മെമ്മോ ഈ മാസം 20 വരെ തപാൽ മാർഗം ലഭിക്കും.
മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറിയുമായി നേരിട്ട് ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക