പ്രമേഹം തടയാൻ മാത്രമല്ല പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിർത്താനും ഭക്ഷണക്രമീകരണങ്ങൾ സഹായിക്കും. പ്രമേഹരോഗികളും പ്രമേഹം പ്രതിരോധിക്കാനാഗ്രിഹിക്കുന്നവരും ശ്രദ്ധിക്കേണ്ടത് ഭക്ഷണകർമ്മങ്ങൾ തന്നെയാണ്. അക്കൂട്ടത്തിൽ പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നത്. ഫൈബർ, വിറ്റാമിൻ ബി 6, ഫോളേറ്റ് എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക.
വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് വെണ്ടയ്ക്കുള്ളത്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾക്ക് നൽകിയിരിക്കുന്ന റാങ്കിംഗാണ് ഗ്ലൈസെമിക് സൂചിക.
കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത ഉറപ്പാക്കുന്നു. കൂടാതെ ഭക്ഷണത്തിൽ നിന്ന് പുറത്തുവരുന്ന പഞ്ചസാര സാവധാനത്തിൽ മെറ്റബോളിസ് ചെയ്യപ്പെടുന്നു. 100 ഗ്രാം വെണ്ടയ്ക്കയിൽ 7.45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. വെണ്ടയ്ക്ക പോലുള്ള അന്നജം ഇല്ലാത്ത പച്ചക്കറി പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഒന്നാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക