മുംബൈ: ഡോണിന്റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് നിർമ്മാതാവ് റിതേഷ് സിദ്ധ്വാനി അടുത്തിടെ അറിയിച്ചത്. നിർമ്മാതാവും സംവിധായകനുമായ ഫർഹാൻ അക്തർ ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിതേഷ് വ്യക്തമാക്കിയത്. എന്നാല്‍ ഡോൺ 3 യുടെ ഭാഗമാകാന്‍ ഷാരൂഖ് ഖാന് അഭിനയിക്കില്ലെന്നാണ് വിവരം.
അതേസമയം, രണ്‍വീര്‍ സിംഗ് ആയിരിക്കും ഡോണ്‍ 3യില്‍ ടൈറ്റില്‍ റോള്‍ ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം. ഡോൺ 3യിൽ രൺവീർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ചില ബോളിവുഡ് പോര്‍ട്ടലുകള്‍ നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക