ഐപിഎല്ലില്‍ ഇന്ന് നടന്ന നിർണായക മത്സരത്തിൽ പ്ലേ ഓഫ് ഉറപ്പിച്ച് ‘ധോണിപ്പട’. ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ പ്ലേ ഓഫിൽ കാലുകുത്തിയത്. ഇതിന് മുൻപ്, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.
224 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഡൽഹിയെ 146 റണ്‍സിനൊതുക്കുകയായിരുന്നു. ഡൽഹിയുടെ ടോപ് സ്കോറര്‍ 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ്. ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക