സംസ്ഥാനത്ത് എത്ര കാട്ടാനകൾ ഉണ്ടെന്നത് സംബന്ധിച്ച വിവരങ്ങൾ ജൂലൈ പകുതിയോടെ വനംവകുപ്പ് അറിയിക്കും. കഴിഞ്ഞ ദിവസമാണ് കണക്കെടുപ്പ് അവസാനിച്ചത്. വനംവകുപ്പ് മൂന്നു ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പാണ് ഇന്നലെ അവസാനിച്ചത്.
നിങ്ങളുടെ കൈയിലുള്ള 2000 രൂപ നോട്ടുകൾ എങ്ങനെ മാറാം, അനുവദിച്ച സമയം എങ്ങനെ? അറിയേണ്ടതെല്ലാം!
ലഭിച്ച വിവരങ്ങൾ അതത് വനം ഡിവിഷനുകളിൽ ഇന്നു മുതൽ 25 വരെയുള്ള തീയതികളിൽ ശേഖരിക്കും. തുടർന്ന് അതിന്റെ ഡാറ്റാ എൻട്രി 26 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ നടക്കും.
വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി
കേരളത്തിൽ എത്ര കാട്ടാനകളുണ്ടെന്ന പ്രാഥമിക റിപ്പോർട്ട് ജൂൺ 20ന് ശേഷം തയ്യാറാക്കുകയും ജൂലൈ ഒന്നു മുതൽ അഞ്ചു വരെയുള്ള തീയതികളിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്യും. തുടർന്ന് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം സംസ്ഥാനത്ത് എത്ര ആനകൾ ഉണ്ടെന്ന വിവരം വനംവകുപ്പ് ഔദ്യോഗികമായി പുറത്തുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക