ബംഗളൂരു: ഇന്ന് കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാൽ സി.ആർ.പി.എഫിനാണ് സുരക്ഷച്ചുമതല. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറിയിലെ നിരവധി പ്രമുഖർ സംബന്ധിക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടക പൊലീസിൽനിന്ന് 12 അസി. കമീഷണർമാരെയും 11 റിസർവ് പൊലീസ് ഇൻസ്പെക്ടർമാരെയും 24 എ.എസ്.ഐമാരെയും 206 കോൺസ്റ്റബ്ൾമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. കൂടാതെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക