സന്യാസിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് കഴുകുമെന്ന പരാമർശത്തിന് അടുത്തിടെ ട്രോളുകൾ വാരിക്കൂട്ടിയ നടിയാണ് നവ്യാ നായർ. സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു നവ്യയുടെ പരാമർശം.
ഇപ്പോഴിതാ ഇതേ പരാമർശത്തിന് വീണ്ടും പരിഹാസവുമായെത്തിയ ആരാധകന് കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് നവ്യ. ഗ്രീസിൽ അവധിയാഘോഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ നവ്യ ലൈവിലെത്തിയപ്പോഴായിരുന്നു ‘ചേച്ചീ, കിഡ്നി ആ വെള്ളത്തിൽ കഴുകിയെടുക്കുമോ’ എന്ന് ആരാധകന്റെ ചോദ്യം. കിഡ്നി ഇന്നലെ കഴുകി തിരിച്ചു വെച്ചുവെന്നും ഇനിയിപ്പോൾ കഴുകുന്നില്ലെന്നും ഒരു നിമിഷം പോലും ആലോചിക്കാതെ ഉടൻ തന്നെ നവ്യ മറുപടിയും പറഞ്ഞു. താരത്തിന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക