ജനപ്രിയ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽഗ്രൗണ്ട്സ് വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിൽ ഗെയിം ഉടൻ തിരികെയെത്തുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഗെയിമിനെ ഇന്ത്യയിൽ വിലക്കിയത്.
വിലക്ക് നീങ്ങിയാൽ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ഈ ഗെയിം നീക്കം ചെയ്തത്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ബിജിഎംഐയെ ഇന്ത്യയിൽ നിരോധിച്ചത്.
2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക