കൽപ്പറ്റയിൽ കനത്ത മഴയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഐടിഐ വിദ്യാർഥിയായ പനവല്ലി സ്വദേശി നന്ദുവാണ് മരിച്ചത്.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. എസ്എഫ്ഐ കൽപ്പറ്റ ഐടിഐ യൂണിറ്റ് സെക്രട്ടറി കൂടിയാണ് മരണപ്പെട്ട നന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക