കാസർഗോഡ് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മാവിലകടപ്പുറം സ്വദേശി ഷാജിയാണ് വീട്ടിൽ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതായിരുന്നു വിധി. 2019 ജനുവരി 14നാണ് കേസിന് കാരണമായ സംഭവമുണ്ടായത്. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴായിരുന്നു ഷാജി അതിക്രമിച്ച് കയറിയത്. വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് അന്നത്തെ ചന്തേര സി.ഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക