പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ ആദ്യം മുതൽ സമർപ്പിക്കുവാൻ തുടങ്ങും. മൂന്ന് അലോട്ട്മെന്റുകളായാണ് പ്രവേശനം. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷം ജൂലൈ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കുവാനാണ് തീരുമാനം.
തിളക്കമാർന്ന ചർമ്മം ലഭിക്കാൻ ഈ എണ്ണകൾ പരീക്ഷിക്കൂ
മുൻ വർഷം ആഗസ്റ്റ് മാസം അവസാനത്തിലാണ് പ്ലസ് വൺ ക്ലാസ്സുകൾക്ക് തുടക്കമായത്. എന്നാൽ ഇത്തവണ നേരത്തെ ക്ലാസുകൾ തുടങ്ങുവാനാണ് തീരുമാനം. പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരമായാല്‍ ഉടൻ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും.
നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക