നടൻ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് സിനിമ മേഖലയിൽ നിന്നും പുറത്തു നിന്നും നിരവധി ആശംസകൾ ആണ് ലഭിക്കുന്നത്. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടിയും രംഗത്ത് എത്തി.
അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടി ആശംസ. ഇരുവരുടെയും ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന് നിസംശയം പറയാവുന്ന കാര്യമാണ്. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന് എന്ന വില്ലന്‍ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക