മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ഇത്തവണത്ത ജന്മദിന ആഘോഷത്തില്‍ മോഹൻലാലിന് വളരെ പ്രത്യേകത നിറഞ്ഞ ഒരു സമ്മാനം കൂടി ഏഷ്യാനെറ്റില്‍ നിന്ന് ലഭിച്ചു.
ബിഗ് ബോസ് മലയാളം സീസണ് അഞ്ച് വേദിയില്‍ വെച്ചായിരുന്നു ആ വേറിട്ട സമ്മാനം. മോഹൻലാലിന്റെ കയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ലഭ്യമാകും എന്ന പ്രഖ്യാപനമാണ് നടന്നത്. ‘ A 10’ എന്നായിരിക്കും ഫോണ്ട് അറിയപ്പെടുക എന്നും ബിഗ് ബോസ് വേദിയില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക