തെന്നിന്ത്യയില്‍ സൂപ്പർ താരമായി ഏറെ ആരാധകരുളള നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോൾ നടിയുടെ പ്രണയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മലയാളി വ്യവസായിയുമായി കീര്‍ത്തി പ്രണയത്തിലാണ് എന്നാണ് പ്രചരിക്കുന്ന വാർത്ത. ഇരുവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ദുബായിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ മലയാളിയായ ഫര്ഹാന് ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി ഏറെനാളായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞ ജാക്കറ്റ് ധരിച്ച് നില്ക്കുന്ന കീര്‍ത്തിയുടെയും ഫര്‍ഹാന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കീര്‍ത്തിയുടെ ദുബായ് വെക്കേഷനില്‍ നിന്നുളളതാണ് ഈ ചിത്രം. അതേസമയം ഫര്ഹാന് പങ്കുവെച്ച ഒരു ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക